നൗഫല്‍ പാലക്കാടന്‍
റിയാദ് : സൗദി അറേബ്യയില്‍ 429 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,462 ആയി. ഇന്ന് ഏഴ് രോഗികളാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണ സംഖ്യ 59 ആയി. ഇന്ന് വീടുകളിലേക്ക് പോയ 41 പേര്‍ ഉള്‍പ്പെ ൈരാജ്യത്ത് ഇതുവരെ 761 രോഗമുക്തി നേടി. നിലവില്‍ 3,642 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
മരണ നിരക്ക് ഏറ്റവും കൂടുതല്‍ മദീനയിലാണ്. 22 രോഗികളാണ് ഇവിടെ മരിച്ചത്. രോഗമുക്തി ഏറ്റവും കുറവുളളതും മദീനയിലാണ്. നാല് രോഗികള്‍ മാത്രമാണ് ഇത് വരെ സുഖം പ്രാപിച്ചത്. പ്രധാന നഗരങ്ങളില്‍ ഏറ്റവും മരണ നിരക്ക് കുറവുള്ളത് റിയാദിലാണ്. രോഗമുക്തി നേടിയവരുടെ എണ്ണം റിയാദില്‍ മാത്രം 310 ആണ്.
റിയാദില്‍ ഇന്ന് 198 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം റിയാദില്‍ 1,304 ആയി. മക്കയില്‍ 103 പുതിയ കേസുകള്‍ ഉള്‍പ്പെടെ ആകെ കേസുകള്‍ 955 ആയി. ദമ്മാമില്‍ 10 പേര്‍ക്കും ഖത്തീഫിലും തബൂക്കിലും മൂന്ന് പേര്‍ക്കും ഇന്ന് അസുഖം സ്ഥിരീകരിച്ചു. ബാക്കി കേസുകള്‍ രാജ്യത്തെ മറ്റു പ്രവിശ്യകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
