Sauditimesonline

watches

റിയാദില്‍ മലയാളി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നൗഫല്‍ പാലക്കാടന്‍

റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭ്യമാക്കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). യാത്ര ചെയ്ത് ആശുപത്രിയിലോ ക്ലിനിക്കിലോ എത്താന്‍ കഴിയാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ മെഡിക്കല്‍ സഹായം ലഭ്യമാക്കുമെന്ന് ഐ എം എ റിയാദ് ചാപ്റ്റര്‍ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഡോക്ടര്‍മാരെ നേരിട്ട് ബന്ധപ്പെടാം. റിയാദിലെ എല്ലാ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും ടെലിഫോണില്‍ ആവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങള്‍ ലഭ്യമാക്കുമെന്നും ഐ എം എ അറിയിച്ചു.

ഇന്റേണല്‍ മെഡിസിന്‍ ഡോ.സെബാസ്റ്റ്യന്‍ (0533500978), ഡോ.ഗോപേഷ്(0551323404), ജനറല്‍ ഫിസിഷന്‍ ഡോ. രാജ്‌ശേഖര്‍ (0540547832), ഡോ. സഫീര്‍ (0532942689), ജനറല്‍ സര്‍ജന്‍ ഡോ.റെജി കുര്യന്‍(0566426795), ശിശുരോഗ വിദഗ്ദ്ധര്‍ ഡോ.സുരേഷ് (0538135528), ഡോ തമ്പി (0543315639), ഇ എന്‍ ഡി വിഭാഗം ഡോ.തോമസ് (0502326495), കണ്ണ് രോഗ വിദഗ്ദ്ധര്‍ ഡോ.ഭരതന്‍ (0502938304), ഡോ.ഷിജി ഗംഗാധരന്‍ (0562323544), അസ്ഥിരോഗ വിദഗ്തന്‍ ഡോ.ഹാഷിം (0530142275), ചര്‍മ്മ രോഗവിദഗ്ധരായ ഡോ.ജോഷി (0502164392), ഡോ.അനില്‍കുമാര്‍ നായിക് (0561576345), ദന്ത വിഭാഗം ഡോ.ജോസ് ആന്റോ (0541410314), ഡോ.സജിത്ത് (0544508314) ഗൈനോക്കോളജിസ്റ്റുമാരായ ഡോ.റീന സുരേഷ് (053 813 5528), ഡോ. ഷേര്‍ളി കുര്യന്‍ (0567967369) എന്നിവരടങ്ങിയതാണ് ഓണ്‍ലൈന്‍ സേവനത്തിന് ഐ എം എ നല്‍കിയ ഡോക്ടര്‍മാരുടെ പാനല്‍. നമ്പറുകള്‍ ദുരുപയോഗം ചെയ്താല്‍ അതുവഴി ആവശ്യക്കാരന് സേവനം കിട്ടാതെ വരുന്ന ദുരവസ്ഥ സൃഷിടിക്കും. അതുകൊണ്ടുതന്നെ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും ഐ എം എ അഭ്യര്‍ത്ഥിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top