നൗഫല്‍ പാലക്കാടന്‍
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഇതുവരെ 65 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മറ്റു നഗരങ്ങളെ അപേക്ഷിച്ച് മദീനയിലാണ് മരണ നിരക്ക് കൂടുതല്‍. ഇന്ന് ആറു പേരാണ് മരിച്ചത്. 472 പുതിയ കോവിഡ് പോസിറ്റിവ് കേസുകളും ഇന്നു റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,934 ആയി ഉയര്‍ന്നു. 44 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ 805 പേര്‍ ആശുപത്രിവിട്ടു. ഇന്ന് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലും മക്കയിലും മദീനയിലുമാണ്. റിയാദ് (118), മദീന (113), മക്ക(95), ജിദ്ദ(80), തബൂക്ക് (22), അറാര്‍ (8), ഖുലൈസ് (8), താഇഫ് (8), ഹുഫൂഫ് (7), ഖമീസ് മുശൈത്ത് (5), ബുറൈദ (2) എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റു ഭാഗങ്ങളില്‍ ഓരോ കേസുകളും റിപ്പോര്‍ട്ടു ചെയ്തു ഇന്നു മൂന്ന് മുതല്‍ യാത്ര ചെയ്യുന്നതിന് പ്രതേക പാസ്സ് നിര്‍ബന്ധമാക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. അതത് മേഖലകളിലെ മന്ത്രാലയങ്ങളാണ് പാസ്സ് വിതരണം ചെയ്യുന്നത്. ഇത് ആഭ്യന്തര മന്ത്രാലയം സാക്ഷ്യപെടുത്തുകയും ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
