Sauditimesonline

dirityya dates
ദിരിയ്യയില്‍ ഈത്തപ്പഴ മേള

ഫ്യൂചര്‍ മിനറല്‍ ഫോറം റിയാദില്‍ സമാപിച്ചു

റിയാദ്: ഖനന വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനു സംഘടിപ്പിച്ച ഫ്യൂചര്‍ മിനറല്‍സ് ഫോറം റിയാദില്‍ സമാപിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് വ്യവസായ, ധാതു വിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് സമ്മേളനത്തില്‍ പങ്കെടുത്തു.

യുറേനിയത്തിന്റെ വന്‍ ശേഖരം സൗദിയില്‍ ഉണ്ട്. യുറേനിയം സുതാര്യമായി കൈകാര്യം ചെയ്യുമെന്നും സമ്മേളനത്തില്‍ സംസാരിച്ച ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് ത്രിദിന സമ്മേളനം അരങ്ങേറിയത്.

2030 ആകുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ധാതു വിഭവങ്ങളുടെ ആവശ്യം ആറിരട്ടിയായി വര്‍ധിക്കും എന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ യുറേനിയം പ്രായോജനപ്പെടുത്തുന്നതിന് നിക്ഷേപകരെ കണ്ടെത്തുക ആവശ്യമാണ്.

ഖനന വ്യവസായ വികസനത്തിന് ലോക രാജ്യങ്ങളുമായി സഹകരിക്കുമെന്ന് വ്യവസായ, ധാതു വിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കുന്ന വിധം ഖനന വ്യവസായം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മുപ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികളും വിദഗ്ദരും നിക്ഷേപകരും സമ്മേളനത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top