
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ദ്വിദിന സമ്മേളനത്തില്‍ ഭരണഘടനാ ഭേദഗതി അംഗീകരിച്ചു 35 അംഗം പുതിയ കേന്ദ്ര കമ്മറ്റി നിലവില്‍ വന്നു. 73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മറ്റികളുടെയും സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കേന്ദ്ര സമ്മേളനം നടന്നത്.
പ്രൊഫ. എംഎം നാരായണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസം പ്രതിനിധി സമ്മേളനത്തില്‍ സെബിന്‍ ഇഖ്ബാല്‍, ഗഫൂര്‍ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയല്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.

ഗഫൂര്‍ ആനമങ്ങാട് (പ്രസിഡന്റ്), റഫീഖ് ചാലിയം, രാമകൃഷ്ണന്‍ ധനുവച്ച പുരം (വൈസ് പ്രസിഡന്റുമാര്‍), സുനില്‍ കുമാര്‍ (സെക്രട്ടറി), ഷാജി റസാഖ്, രജീഷ് പിണറായി (ജോയിന്റ് സെക്രട്ടറിമാര്‍) മധു ബാലുശ്ശേരി (ട്രഷറര്‍), സിംനേഷ് വയനാന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. കാഹിം ചേളാരി, നസീര്‍ മുള്ളൂര്‍ക്കര, ജോസഫ് ഷാജി എന്നിവരാണ് സെക്രട്ടറിയേറ്റ് അംഗങ്ങള്‍. സുനില്‍ സുകുമാരനാണ് ഓഡിറ്റര്‍.

സെക്രട്ടറി സുരേഷ് കണ്ണപുരം പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭരണഘടനാ ഭേദഗതിയും അവതരിപ്പിച്ചു. ട്രഷറര്‍ ജോസഫ് ഷാജി വരവ് ചിലവ് കണക്കുകളും, രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു. 15 ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് 41 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ 13 പ്രമേയങ്ങള്‍ അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യില്‍, സീബാ കൂവോട്, ചന്ദ്രന്‍ തെരുവത്ത്, ഗീവര്‍ഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






