Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

ദമ്മാമില്‍ ‘ഒരു തുണ്ട് നീലാകാശം’ പ്രകാശനം; സാഹിത്യ സന്ധ്യയൊരുക്കി മലയാളി സമാജം

ദമ്മാം: സജിത്ത് രാമകൃഷ്ണന്റെ പ്രഥമ കഥാ സമാഹാരം ‘ഒരു തുണ്ട് നീലാകാശം’ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൗഫല്‍ പാലക്കോടത്ത് ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുംമായ ജോളി ലോനപ്പന്‍ പുസ്തകം പ്രകാശനം ചെയ്തു. രഞ്ജിത്ത് വടകര പുസ്തകം ഏറ്റുവാങ്ങി. ഡോ. സിന്ധു ബിനു പുസ്തകപരിചയം നടത്തി. ബാല്യകാലത്തിന്റെ മധുരവും വേദനയും, ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും, കുടംബബന്ധങ്ങളുടെ ആഴവും ചിത്രീകരിച്ചിരിക്കുന്ന പുസ്തകമാണിതെന്ന് അവര്‍ പറഞ്ഞു.

സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍, അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് രാമകൃഷ്ണന്‍, ഇഖ്ബാല്‍ വെളിയങ്കോട് എന്നിവര്‍ പ്രസംഗിച്ചു. ജോളി ലോനപ്പനെയും ഗ്രന്ഥകാരന്‍ സജിത്ത് രാമകൃഷ്ണനും ചടങ്ങില്‍ ആദരിച്ചു. പി.ടി അലവി, സൈനു കുമളി, ബിജു പൂതക്കുളം, മാത്തുകുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക അങ്ങേപ്പാട്ട്, സമദ് കൂടല്ലൂര്‍, ആര്‍ ഷഹ്‌ന, ലുഖ്മാന്‍ വിളത്തൂര്‍, സലീം പി.വി, മോഹന്‍ വസുധ, രശ്മി ചന്ദ്രന്‍, സൗമ്യ വിനോദ്, ഗായത്രി ബിജു, മഞ്ജുഷ ലജിത്ത്, എന്നിവര്‍ സന്നിഹിതരായിരുന്നു.

സാംസ്‌കാരിക സന്ധ്യയില്‍ ജോയ് തോമസ്, സീനത്ത് സാജിദ്, കല്ല്യാണി ബിനു, അസ്ഹര്‍, ബിനു കുഞ്ഞ്, റിന്‍സി, ഷാജി മതിലകം എന്നിവര്‍ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു. മലയാളി സമാജം അവതരണ ഗാനത്തിന്റെ നൃത്താവിഷ്‌കാരം വിസ്മയ സജീഷും അവതരിപ്പിച്ചു.

ഹുസൈന്‍ ചമ്പോളില്‍, സഹീര്‍ മജ്ദാല്‍ എന്നിവര്‍ അവതാരകരായിരുന്നു. ഫെബിനാ നജ്മുസമാന്‍, ബിനു പുരുഷോത്തമന്‍, ഉണ്ണികൃഷ്ണന്‍, ഷാജു അഞ്ചേരി, നസീര്‍ പുന്നപ്ര, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഷാക്കിറ ഹുസൈന്‍, സബി നസീര്‍, ബൈജുരാജ് നേതൃത്വം നല്‍കി. നജ്മുസമാന്‍ കുളങ്ങരതൊടി സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top