Sauditimesonline

KMCC NANNAMBRA ED
'മുസാഅദ' റിലീഫ്: പതിറ്റാണ്ടിന്റെ നിറവില്‍ കരുണയുടെ കൈതാങ്ങ്

വിമാനത്താവളങ്ങളുടെ പരിവര്‍ത്തന പദ്ധതി പൂര്‍ത്തിയായി

റിയാദ്: സൗദിയിലെ 25 വിമാനത്താവളങ്ങളുടെ പരിവര്‍ത്തന പദ്ധതി പൂര്‍ത്തിയായതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. റിയാദില്‍ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഗതാഗത-ലോജിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിച്ചു.

വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കുന്നതിന്റെ ഭാഗമയായാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. വിമാനത്താളവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, നിയമ വ്യവസ്ഥകള്‍ എന്നിവ വേര്‍ത്തിരിക്കണമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റ ഭാഗമായാണ് വിമാനത്താവളങ്ങളുടെ ഓപ്പറേഷന്‍സ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കീഴിലുളള മതാറാത്ത് കമ്പനിയാണ് പദ്ധതി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി പ്രത്യേക പരിപാടി ഒരുക്കിയത്. ജിദ്ദ എയര്‍പോര്‍ട്‌സ് കമ്പനി, സെക്കന്റ് എയര്‍പോര്‍ട്ട് ക്ലസ്റ്റര്‍ കമ്പനി എന്നിവയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തെ മുന്‍നിര എയര്‍പോര്‍ട്ടുകളായി രാജ്യത്തെ വിമാനത്താവളങ്ങളെ പരിവര്‍ത്തിപ്പിക്കും. മികച്ച നിക്ഷേപ അവസരത്തിനുളള വാതില്‍ തുറക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top