Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

ഗ്ലോബല്‍ പ്രവാസി ‘സ്‌നേഹോത്സവം’

റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘സ്‌നേഹോത്സവം’ കലാ വിരുന്ന് സംഘടിപ്പിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഗീത സംവിധായകനും ഗായകനുമായ കൊച്ചിന്‍ ഷമീര്‍, ഗായിക സനാ ബദര്‍, പ്രവാസി ഗായകന്‍ കാസിം കുറ്റിയാടി (ജിദ്ദ) എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നൊരുക്കി. മേളം റിയാദ് ടാക്കീസിന്റെ വാദ്യമേളം, ഗോള്‍ഡന്‍ സ്പാറോ ടീമിന്റെ ഡാന്‍സ്, ഒപ്പന എന്നിവയും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനത്തില്‍ അബ്ദുല്‍ മജീദ് പൂളകാടി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക ഇന്‍ഷുറന്‍സ് എടുക്കേണ്ട ആവശ്യകതയും മയക്കുമരുന്നിനെതിരെ പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോഗ്രാം കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ശിഹാബ് കൊട്ടുക്കാട്, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, എംബസി ഉദ്ദോഗസ്ഥന്‍ പുഷ്പരാജ്, സുധീര്‍ കുമ്മിള്‍, സത്താര്‍ ഒലിപ്പുഴ, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ മൈമൂനാ അബ്ബാസ്, ഷിബു ഉസ്മാന്‍, നൗഷാദ് സിറ്റിഫളലവര്‍, ഷാറോണ്‍ ഷെറീഫ്, സലിം പള്ളിയില്‍, ഖാദാര്‍ കൂത്ത്പറമ്പ്, ജയന്‍ കൊടുങ്ങല്ലൂര്‍ ആശംസകള്‍ നേര്‍ന്നു.

ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷ്യന്‍ സെന്റര്‍ കമ്മറ്റിയുടെ ജീവകാരുണ്യത്തിനുള്ള സ്‌നേഹാദരവ് അസീസ് കടലുണ്ടിക്ക് സമ്മാനിച്ചു. ഡോ. അബ്ദുള്‍ കാദര്‍ പ്രശംസാ ഫലകം നല്‍കി ആദരിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ കെ അബ്ദുസലാം, നസിര്‍ മുതുകുറ്റി, സുബൈര്‍ കൊടുങ്ങല്ലൂര്‍, ഷെരീഫ് തട്ടത്താഴത്ത്, അഷ്‌റഫ് പള്ളിക്കള്‍, ഇബ്രാഹിം ടി എ, ഷാനവാസ് വെംബ്ലി, ജാഫര്‍ മണ്ണാര്‍ക്കാട്, ഹസന്‍ പന്മന, അനീസ് വാവാട് രജീഷ് ഒറ്റപ്പാലം നൗഷാദ് കൂറ്റനാട്, നാസ്സര്‍ ഖാസിം എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റില്‍ സ്വാഗതവും നിഹാസ് പാനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top