Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

‘വി ദ പീപ്പിള്‍’ വാര്‍ഷികവും സാഹിത്യ സദസ്സും

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ ‘വി ദ പീപ്പിള്‍’ ഒന്നാം വാര്‍ഷികം ആഘോഷിച്ചു, സാഹിത്യസദസ്, കേരളപ്പിറവി ദിനാഘോഷം എന്നിവയും നടന്നു. മാലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സലിം പള്ളിയില്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. സബീന എം. സാലി, നിഖില സമീര്‍, കമര്‍ബാനു അബ്ദുല്‍സലാം, ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍ എന്നിവര്‍ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. സാഹിത്യകാരന്മാരെ ഷീബ ഫൈസല്‍, ഷൈനി നൗഷാദ്, ഷംനാദ് കരുനാഗപ്പള്ളി, സലിം പള്ളിയില്‍ എന്നിവര്‍ പരിചയപ്പെടുത്തി.

‘പ്രവാസിയും കേരളവും’ എന്ന വിഷയത്തില്‍ ബിനു ശങ്കരന്‍, ഷകീബ് കൊളക്കാടന്‍, സുധീര്‍ കുമ്മിള്‍, സജീവ് കുമാര്‍, റാഫി പാങ്ങോട്, ഷിഹാബ് കൊട്ടുകാട്, നസറുദ്ദീന്‍ വി.ജെ, ഇലിയാസ് പാണ്ടിക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഗഫൂര്‍ കൊയിലാണ്ടി, നിഹാസ് പാനൂര്‍, അസീസ് കടലുണ്ടി, ഷാജി മഠത്തില്‍, മജീദ് മൈത്രി എന്നിവര്‍ പ്രവാസാനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാര്‍ത്ഥി ഗൗതം സജീവ് അവതരിപ്പിച്ച പ്രഭാഷണം ശ്രദ്ധനേടി. രാജീവ് സാഹിബ് കേരള ക്വിസും അവതരിപ്പിച്ചു.

സാഹിത്യകാരന്മാരെ ഷിഹാബ് കൊട്ടുകാട് പൊന്നാട അണിഞ്ഞ് ആദരിച്ചു. ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ഷാജി കുന്നിയോട് നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് മുഹമ്മദ് ഖാന്‍, ദേവദാസ് ഭരതന്‍, വിഷ്ണു, ഷാനവാസ്, സജീവ് വള്ളികുന്നം, നവാസ് റഷീദ്, അബ്ദുല്‍ സലാം, ബിനു ശങ്കരന്‍ എന്നിവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top