
റിയാദ്: തുമാമ മരുഭൂമിക്കടുത്ത് ലേബര്‍ ക്യാമ്പില്‍ ജനകീയ ഇഫ്താര്‍ ഒരുക്കി ഗള്‍ഫ് മലയാളി ഫെഡറേഷന്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത്, ഇന്ത്യനേഷ്യ, ഫിലിപ്പീന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ പങ്കെടുത്തു. നേരത്തെ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഈ പ്രദേശത്തെ തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റു വിതരണം ചെയ്തിരുന്നു.

ചെയര്‍മാന്‍ റാഫി പാങ്ങോട്, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, മീഡിയ കോഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, പ്രോഗ്രാം കോഡിനേറ്റര്‍ രാജു പാലക്കാട്. ജീവകാരുണ്യ കണ്‍വീനര്‍ അയ്യൂബ് കരുപ്പടന്ന, നിഷാദ് ആലങ്കോട്, സിറാസ് പോത്തന്‍കോട്. സബീര്‍ കുളമുട്ടം. അഷ്‌റഫ് ചേലാമ്പ്ര. നൗഷാദ് കിളിമാനൂര്‍.

മാത്യു ശുമേസി, ഹുസൈന്‍ വട്ടിയൂര്‍ക്കാവ്, ഹാഷിം ഇടിഞ്ഞാര്‍, സത്താര്‍ കായംകുളം, ഷിബു ഉസ്മാന്‍, ശരീഫ് തൈക്കണ്ടി, റസ്സല്‍, അഫ്‌സല്‍, സിയാദ്, നസീര്‍ തൈക്കണ്ടി, മുത്തലിബ് കോഴിക്കോട്, ഡോ. അബ്ദുല്‍ അസീസ് തുടങ്ങി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






