Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

ആഞ്ഞിലങ്ങാടി കൂട്ടായ്മക്ക് പുതിയ ഭാരവാഹികള്‍

ജിദ്ദ: ആഞ്ഞിലങ്ങാടി പ്രവാസി കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. അനികേസിലെ ഓപ്പണ്‍ മദ്രസയില്‍ നടന്ന പരിപാടിയില്‍ കൊണ്ടോട്ടി യാസര്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. കെണ്ടോട്ടി മുഹമ്മദ് എന്ന വാപ്പു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ വി നാസര്‍ പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ വി നാസര്‍ (പ്രസിഡന്റ്), സിദ്ദീഖ് പൂന്താനി, യാസര്‍ കാപ്പില്‍, ഷമീല്‍ പെരുണ്ട (വൈസ്. പ്രസിഡന്റ്), യാസര്‍ ബാബു (ജന: സെക്രട്ടറി), സക്കീര്‍ ഹുസൈന്‍ പെരുണ്ട, കെ ഉനൈസ്, ഇ ബാരിദ് (ജോയന്റ് സെക്രട്ടറി ), സൈനുല്‍ ആബിദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സാദേവന്‍ കാമാകീഴില്‍, മമ്പ്‌റ കുഞ്ഞമ്മു, നാസര്‍ നന്നാട്ട്, ഫിറോസ് അഞ്ഞിലങ്ങാടി, യാസര്‍ കാപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ വി നാസര്‍ സ്വാഗതവും ബഷീര്‍ പെരുണ്ട നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top