Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സ്വയം അപകടത്തിലാവരുത്; മറ്റുള്ളവരെ അപകടത്തിലേക്ക് തളളിവി ടുകയുമരുത്: ആരോഗ്യ മന്ത്രി

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടായ പ്രയത്‌നം ആവശ്യമാണെന്നു ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. വൈറസ് വ്യാപനം നിയന്ത്രവിധേയമാക്കാന്‍ കഠിനശ്രമം ആവശ്യമാണ്. എങ്കില്‍ മാത്രമേ കൊവിഡിനെതിരെയുളള യുദ്ധം ജയിക്കാന്‍ കഴിയൂ. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം മുഖവിലക്കെടുക്കണം. അല്ലെങ്കില്‍ സ്വയം അപകടത്തിലാവുകയും മറ്റുള്ളവരെ അപകടത്തിലേക്ക് തളളിയിടുകയുമാണ് ചെയ്യുന്നതെന്ന് ഓര്‍ക്കണം. വീടുകളില്‍ നിന്നു പുറത്തിറങ്ങാതിരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ് ഇപ്പോള്‍ ഓരോ പൗരന്‍മാരുടെയും ഉത്തരവാദിത്തം. ആരോഗ്യ മേഖലയിലെ വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യപ്രവര്‍ത്തകര്‍ നമ്മുടെ സൈന്യമാണ്. സമൂഹത്തിന്റെ സുരക്ഷക്ക് അവര്‍ ചെയ്യുന്ന സേവനം ഒരിക്കലും മറക്കരുത്. നമുക്ക് മുന്നിലെ വെല്ലുവിളി ചെറുതല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. സര്‍ജറികള്‍ പോലും മാറ്റിവെച്ച് എല്ലാ ആശുപത്രികളും കൊറോണ പ്രതിരോധത്തില്‍ ശ്രദ്ധ ചെലുത്തിയിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top