Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രി ജീവനക്കാരിക്കും കൊവിഡ്

റിയാദ്: സൗദിയില്‍ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ജീവനക്കാരിക്കാണ് മാര്‍ച്ച് 19ന് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. കൊവിഡ് വൈറസ് പൊട്ടിപുറപ്പെട്ട രാജ്യത്ത് നിന്നു ഒരാഴ്ച മുമ്പ് എത്തിയ വീട്ടുജോലിക്കാരിയുമായി രോഗം സ്ഥിരീകരിച്ച സ്ത്രീ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അവര്‍ ബന്ധപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും മെഡിക്കല്‍ പരിശോധന തുടരുകയാണ്. പുറത്തുവന്ന ഫലങ്ങള്‍ നെഗറ്റീവ് ആണെന്നും ആശുപത്രി അറിയിച്ചു. ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടികയില്‍ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ ജീവനക്കാരിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top