Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി നല്‍കും; ആനുകൂല്യം പ്രഖ്യാപിച്ച് സൗദി

നൗഫല്‍ പാലക്കാടന്‍.

റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. അല്ലെങ്കില്‍ മൂന്നു മാസം സാവകാശം അനുവദിക്കുകയും ചെയ്യും. റീ എന്‍ട്രി അടിച്ചതിന് ശേഷം നാട്ടില്‍ പോകാന്‍ കഴിയാതെ കാലാവധി തീരുന്ന റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ധിത നികുതി എന്നിവ അടക്കാനും മൂന്നു മാസ സമയം അനുവദിച്ചു. സര്‍ക്കാര്‍, മുനിസിപ്പല്‍ ഫീസുകള്‍ അടക്കാനുള്ള സമയം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂന്നു മാസ സാവകാശം നല്‍കി.
സൗദികള്‍ക്കും പ്രവാസികള്‍ക്കും ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 70 ബില്യന്‍ റിയാലിന്റെ പാക്കേജ് ഉള്‍പ്പെടെ 120ബില്യന്‍ റിയാലിന്റെ സഹായ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിന് ധനമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയും രൂപീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top