Sauditimesonline

OICC DAMMAM
വിയോജിപ്പുകള്‍ ജനാധിപത്യത്തിന്റെ അനിവാര്യഘടകം; ഫെഡറലിസം സംരക്ഷിക്കപ്പെടണം

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്; റിയാദില്‍ 49; ആകെ 344

നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. മാര്‍ച്ച് 20ന് പുതിയ 70 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 344 ആയി ഉയര്‍ന്നു. റിയാദില്‍ 49, ജിദ്ദ 11, മക്ക 2, മദീനയില്‍ ഒന്ന്, കിഴക്കന്‍ പ്രവിശ്യയില്‍ ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എട്ട് പേര്‍ക്ക് രോഗം ദേദമായതായും മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളില്‍ ലോകത്തില്‍ തന്നെ ശ്രദ്ധേയമായ ഇടപെടലാണ് സൗദി അറേബ്യ നടത്തി കൊണ്ടിരിക്കുന്നത്. ആഭ്യന്തര വിമാന സര്‍വിസുകള്‍ ഉള്‍പ്പടെ എല്ലാ പൊതു ഗതാഗത സംവിധാനവും നിര്‍ത്തി വെച്ചു വെച്ചു. എല്ലാ പ്രതിസന്ധി ഘട്ടത്തെയും നേരിടാന്‍ രാജ്യം സുസജ്ജമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top