
റിയാദ്: ഒളിച്ചോടിയതായി (ഹുറൂബ്) തൊഴിലുടമ സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്ക് ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് 60 ദിവസം സമയം അനുവദിക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹികവികസന മന്ത്രാലയം. നിലവില്‍ സ്‌പോണ്‍സര്‍ ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യന്ന സമയം തന്നെ തൊഴിലാളി ഒളിച്ചോടിയതായി രേഖപ്പെടുത്തും. ഇതു ചില തൊഴിലുടമകള്‍ ദുരുപയോഗം ചെയ്യുന്നതായി ചരാതി ഉയര്‍ന്നിരുന്നു

. ഈ സാഹചര്യത്തിലാണ് ഹുറൂബ് ചട്ടത്തില്‍ തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്ന വിധം ചട്ടത്തില്‍ ഭേദഗതിവരുത്തിയത്. ഇതോടെ ഹൂറൂബ് റിപ്പോര്‍ട്ട് ചെയ്താല്‍ തൊഴിലാളിക്ക് ലേബര്‍ ഓഫീസില്‍ നിന്ന് സന്ദേശം ലഭിക്കും. ഇതോടെ തൊഴിലാളിയുടെ വിശദീകരണം അറിയിക്കാന്‍ അവസരം ലഭിക്കും.
രണ്ട് മാസത്തെ കാലളവിനിടയില്‍ തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് നേടി രാജ്യം വിടാന്‍ അനുമതി ലഭിക്കും.പ ുതിയ തൊഴിലുടമയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനും അനുമതി ലഭിക്കും. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ 60 ദിവസം പൂര്‍ത്തിയാവുന്നതോടെ ‘ഹുറൂബ്’ പട്ടികയില്‍ തൊഴിലാളിയെ ഉള്‍പ്പെടുത്തും. അതോടെ സൗദി ഡാറ്റാ ബേസില്‍ ഹുറൂബ് കാറ്റഗറിയില്‍ ഉള്‍പ്പെടുകയും ശിക്ഷാനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും. പുതിയ വ്യവസ്ഥ 2022 ഒക്ടോബര്‍ 23ന് നിലവില്‍ വന്നു.

പുതുതായി ഹുറൂബ് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് സ്‌പോണ്‍സര്‍ഷിപ് മാറ്റമോ ഫൈനല്‍ എക്‌സിറ്റോ ലഭിക്കുക. എന്നാല്‍ ഏറെ കാലം ഹുറൂബിന്റെ പട്ടികയിലുളളവര്‍ക്ക് 2022 നവംബര്‍ 2 വരെ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ അവസരം ലഭിക്കും. ഹൗസ് ഡ്രൈവര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്ക് പുതിയ നിയമം ബാധകമാണോ എന്ന് വ്യക്തമല്ല.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.