Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ഉനൈസയില്‍ ‘ദി വാല്യൂ ലാബ്’ ക്യാമ്പ്

ഉനൈസ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (ഐസിഎഫ്) നേതൃ പഠന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഖസീം ഖസീം റീജിയന്‍ കമ്മിറ്റിക്കു കീഴിലെ ഉനൈസ ഡിവിഷനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഉനൈസ അല്‍ മിശ്കാത് ഓഡിറ്റോറിയത്തില്‍ ‘ദി വാല്യൂ ലാബ്’ എന്ന ശീര്‍ഷകത്തില്‍ നടന്ന ക്യാമ്പില്‍ ഉനൈസ ഡിവിഷന്‍ അഡ്മിന്‍ ആന്റ് ഐടി സെക്രട്ടറി മുനീര്‍ സഖാഫി അധ്യക്ഷത വഹിച്ചു. റീജിയന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല സകാക്കിര്‍ ഉത്ഘാടനം ചെയ്തു.

റിയാദ് റീജിയന്‍ വിമന്‍ എംപവര്‍മെന്റ് സെക്രട്ടറി ജാബിര്‍ പത്തനാപുരം മുഖ്യ അതിഥിയായിരുന്നു. ഐസിഎഫ് അല്‍ ഖസീം റീജിയന്‍ പബ്ലിക് അഫയേഴ്‌സ് ഓര്‍ഗനൈസര്‍ ജഅഫര്‍ സഖാഫി കോട്ടക്കല്‍ ഉത്‌ബോധന പ്രഭാഷണം നിര്‍വഹിച്ചു
യൂനിറ്റ്, ഡിവിഷന്‍, റീജിയന്‍ നേതാക്കള്‍ പങ്കെടുത്തു. ഡിവിഷന്‍ സെക്രട്ടറി ഹുസ്സൈന്‍ താനാളൂര്‍ സ്വാഗതവും ഫിനാന്‍സ് സെക്രട്ടറി മുനീര്‍ ബാലുശ്ശേരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top