Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

സ്വാതന്ത്ര ദിനം: നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

റിയാദ്: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഫ്രീഡം സെയിലിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 50 ലക്ഷം സീറ്റുകളാണ് ഓഫര്‍ നിരക്കില്‍ വിതരണം ചെയ്യുന്നത്. ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 1,279 രൂപ മുതലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകള്‍ 4,279 രൂപയിലാണ് തുടങ്ങുന്നത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഓഫര്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍ലൈന്‍ വെബ്‌സൈറ്റ്, ആപ്പ് എന്നിവ വഴി ഓഗസ്റ്റ് 15 വരെ ഓഫര്‍ ലഭ്യമാണ്. ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഓണം, പൂജ അവധി, ക്രിസ്മസ് ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ യാത്ര ചെയ്യുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് നിരക്കിളവ് ആശ്വാസമാകും.

ഓഫറുകളില്‍ ലഭിക്കുന്ന ടിക്കറ്റ് നിരക്കുകളില്‍ സാധാരണ ചെക്ക്ഇന്‍ ബാഗേജ് അലവന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര ദിന ഓഫറിനു പുറമെ വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സായുധ സേനാ ഉദ്യോഗസ്ഥര്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കായി പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്നും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top