Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

‘പ്രവാസികള്‍ നാടിന്റെ നട്ടെല്ല്’ എസ്‌ഐആര്‍ ബോധവത്ക്കരണം

റിയാദ്: കേരളത്തില്‍ ആരംഭിച്ച തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ (എസ്‌ഐആര്‍) പ്രവാസികളെ ബോധവല്‍കരിക്കുന്നതിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ജാഗ്രതാ കാമ്പയിന്‍ ആചരിക്കും. ‘പ്രവാസികള്‍ നാടിന്റെ നട്ടെല്ല്’ എന്ന പ്രമേയത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന പ്രവാസികള്‍ ജനാധിപത്യ പ്രകിയയില്‍ നിന്ന് പുറംതള്ളപ്പെരുത്. നിലവിലെ നടപടിക്രമമനുസരിച്ച് വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുളളവര്‍ക്ക് ഓണ്‍ലൈനായി രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍ വീട്ടില്‍ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് കുടുംബങ്ങള്‍ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാന്‍ കഴിയൂ. കാമ്പയിനിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ഡ്രൈവ്, ജാഗ്രതാ സംഗമങ്ങള്‍, കാള്‍ ചെയ്ന്‍ സിസ്റ്റം, ഹെല്‍പ്പ് ഡെസ്‌ക് എന്നിവ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top