Sauditimesonline

HOUTHI ATTACK
ജിസാനില്‍ ഹൂതി ഷെല്ലാക്രമണം; മസ്ജിദിനും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം, രണ്ടുപേര്‍ ആശുപത്രിയില്‍

ഐസിഎഫ് ‘മദ്‌റസ ഫെസ്റ്റ്’ നവം. 21ന് റിയാദില്‍

റിയാദ്: ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ‘രിസാലത്തുല്‍ ഇസ്‌ലാം മദ്‌റസ ഫെസ്റ്റ് 2025’ വിപുലമായ പരിപാടികളോടെ നവംബര്‍ 21 ന് അല്‍ വനാസ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. മദ്‌റസ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നു. മദ്‌റസാ വിദ്യാര്‍ത്ഥികളുടെ പാഠ്യേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാമത്സരങ്ങളാണ് പ്രധാന ആകര്‍ഷണം. വിവിധ വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.

ഫെസ്റ്റിന്റെ വിജയത്തിനായി അബ്ദുസ്സലാം വടകര (ചെയര്‍മാന്‍), മുജീബ് റഹ്മാന്‍ പള്ളിശ്ശേരി (കണ്‍വീനര്‍), ഇബ്രാഹിം കുട്ടി അഞ്ചല്‍ (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഓച്ചിറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെയ്‌നുദ്ദീന്‍ കുനിയില്‍ വിഷം അവതരിപ്പിച്ചു. അബ്ദുസ്സലാം വടകര, മുജീബ് റഹ്മാന്‍ പള്ളിശ്ശേരി, ഇബ്രാഹിം കരീം, ഇബ്രാഹിം കുട്ടി അഞ്ചല്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top