Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഇന്ത്യന്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം

ദമ്മാം: സൗദിയില്‍ സന്ദര്‍ശന വീസയിലെത്തിയ ഇന്ത്യന്‍ വീട്ടമ്മ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അത്മഹത്യക്ക് ശ്രമിച്ചു. സൗദിയിലെ അല്‍ കോബാറിലാണ് പ്രവാസി സമൂഹത്തെ ഞെട്ടിച്ച സംഭവം. കുട്ടികളുടെ മാതാവായ തെലുങ്കാന ടോളി ചൗക് സ്വദേശി സൈദ അംറീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അല്‍ കോബാര്‍ ഷുമാലിയയില്‍ താമസിക്കുന്ന സൈദ അംറീന്‍-മുഹമ്മദ് ഷാനവാസ് ദമ്പതികളുടെ മക്കളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരട്ട കുട്ടികളായ സാദിഖ് അഹമ്മദ് (6), ആദില്‍ അഹമ്മദ് (6), യൂസഫ് അഹമ്മദ് (3) എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ ബാത്ത് ടബ്ബില്‍ സൈദ അംറീന്‍ മക്കളെ മുക്കി കൊലപ്പെടുത്തിയെന്നാണ് നിഗമനം. കഴുത്തില്‍ ഷാള്‍ കുരുക്കി ആത്മഹത്യയ്ക്കു ശ്രമിച്ച സൈദയെ കാല്‍ വഴുതി നിലത്തുവീണ് അബോധവസ്ഥയിലായ നിലയിലും കണ്ടെത്തി.

സൈദയും മക്കളും ആറുമാസം മുമ്പാണ് സൗദിയലെത്തിയത്. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്കും ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചത്. ഭാര്യക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ഭര്‍ത്താവ് മുഹമ്മദ് ഷാനവാസ് പറഞ്ഞു. അപകട നില തരണം ചെയ്ത സൈദ അംറീനെ പൊലീസ് കസ്റ്റഡിയിലിടെുത്തു. കുട്ടികളുടെ മൃതദേഹം ദമ്മാമില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top