
റിയാദ്: മാധ്യമ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ‘മീഡിയ ഗെറ്റ് ടുഗതര്‍ ‘ സംഘടിപ്പിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സന്നദ്ധ സംഘടനകളുടെയും, മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇത്തരം കൂട്ടായ്മകള്‍ അതിനുള്ള പ്രചോദനമാകുമെന്ന് സോഷ്യല്‍ ഫോറം പി. ആര്‍. ഇന്‍ ചാര്‍ജ് ഹാരീസ് വാവാട് പറഞ്ഞു. സോഷ്യല്‍ ഫോറം നടത്തുന്ന സാമൂഹിക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹം അറിയാതെ പോവുന്നു. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് റിയാദ് മീഡിയ ഫോറം പ്രസിഡന്റ് സുലൈമാന്‍ ഊരകം പറഞ്ഞു.

മാധ്യമ രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ വരേണ്ടതുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തോടൊപ്പം മാധ്യമ പ്രവര്‍ത്തനവും അനിവാര്യമാണ്. അതിന് ആവശ്യമായ പരിശീലനം സംഘടിപ്പിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ആവശ്യപ്പെട്ടു. നസറുദ്ദീന്‍ വി.ജെ, (24 ന്യൂസ്), സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്), സുലൈമാന്‍ വിഴിഞ്ഞം (ഗള്‍ഫ് മാധ്യമം), ഷഫീഖ് കിനാലൂര്‍ (ദര്‍ശന ടി.വി), ഷംനാദ് കരുനാഗപ്പള്ളി (ജീവന്‍ ടി.വി), ജയന്‍ കൊടുങ്ങല്ലൂര്‍ (മലയാള മിത്രം), നാദിര്‍ഷാ റഹ്മാന്‍ (വീക്ഷണം), മുജീബ് ചങ്ങരംകുളം (ന്യൂസ് പ്ലസ്), ഷിബു ഉസ്മാന്‍ (മലയാള മിത്രം), അബ്ദുല്‍ മജീദ് (ന്യൂസ് 16), എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






