റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിയമ വിധേയമാണെന്ന് ഉറപ്പു വരുത്തണമെന്ന് അധികൃതര്‍ സംരംഭകരോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പത്ത് മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിച്ചു. ബെനാമി സ്ഥാപനങ്ങള്‍ നിയമ വിധേയമാക്കുന്നതിന് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.
സംരംഭത്തിന് കാലാവധിയുള്ള കോമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ലൈസന്‍സുകളും കാലാവധിയുള്ളതായിരിക്കണം. സ്ഥാപനത്തിന്റെ പേരില്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. വാണിജ്യ ഇടപാടുകള്‍ പഴ്‌സണല്‍ അക്കൗണ്ടുവഴി നടത്താന്‍ പാടില്ല. ലൈസന്‍സുകള്‍ സമയപരിധിക്കുളളില്‍ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. സ്ഥാപനത്തിന്റെ വിലാസം രജിസ്റ്റര്‍ ചെയ്യണം, സാലറി പ്രൊട്ടക്ഷന്‍ പ്രോഗ്രാമില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കണം. ലേബര്‍ കോണ്‍ട്രാക്ട് ഇ-ഫയല്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം, നിയമ ലംഘകര്‍ക്കും തൊഴിലുടമയുടെ കീഴിലല്ലാത്തവര്‍ക്കും സ്ഥാപനങ്ങളില്‍ നിയമനം നല്‍കരുത്. വിദേശികള്‍ക്ക് സംരംഭത്തിന്റെ പുര്‍ണാധികാരം നല്‍കാന്‍ പാടില്ല. കാഷ് ട്രാന്‍സ്ഫറുകള്‍ക്ക് ഇലക്ട്രോണിക് സംവിധാനം ഉപയോഗിക്കണം. ഇലക്ട്രോണിക് ഇന്‍വോയ്‌സുകള്‍ ഉപയോഗിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ബെനാമി സംരംഭകരെ കണ്ടെത്താന്‍ ഫെബ്രുവരി 16 ന് ശേഷം രാജ്യവ്യാപക പരിശോധന ആരംഭിക്കും. ഈ സാഹചര്യത്തിലാണ് അധികൃതര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.