Sauditimesonline

SAWA ALAPPUZHA
മരുഭൂമിയില്‍ പ്രതീക്ഷയുടെ പൊതികള്‍; ആട്ടിടയന്മാരെ തേടി 'സവ' സ്‌നേഹയാത്ര

പ്രതിജ്ഞ പുതുക്കി നഴ്‌സസ് ദിനാഘോഷം

റിയാദ്: അന്തരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ഫ്‌ളോറന്‍സ് നൈറ്റിംഗേള്‍ പ്രതിജ്ഞ പുതുക്കിയാണ് സഫ മക്ക ഹാരയില്‍ നഴ്‌സസ് ദിനം ആഘോഷിച്ചത്. മനുഷ്യ ക്ഷേമത്തിന് ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ അര്‍പ്പണബോധമുള്ള സേവനകരായി സ്വയം സമര്‍പ്പിക്കുകയാണെന്ന പ്രതിജ്ഞാ വചനം ഉരുവിട്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ മരുന്ന് വെച്ച് കെട്ടിയും മനസ്സിനേകുന്ന മുറിവുകള്‍ക്ക് സാന്ത്വന സ്വരമായും സ്പര്‍ശമായും മനുഷ്യരില്‍ ഇടപെടുന്നവരാണ് നഴ്‌സുമാര്‍. അതുകൊണ്ടുതന്നെ സമൂഹത്തിന് അവരോടുള്ള ആദരവിന് കുറവുകളുണ്ടകരുതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. അസ്മ ഫാത്തിമ പറഞ്ഞു.

ഡോ. സഞ്ചു ജോസ്, ഡോ. ഹൈദര്‍ അലി ടിപ്പു, ഡോ. ഫര്‍സാന, ഡോ. റൊമാന മതീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നഴ്‌സുമാരായ ആശിര്‍, സിജി, ചിഞ്ചു ജേക്കബ്, മറിയാമ്മ തോമസ്, ഷാഹിദ, ഷൈ, ബെഞ്ചാലി, തബസ്സും, മോണിഷ, ആതിര, സജിത, നജ്മ എന്നിവര്‍ നേതൃത്വം നല്‍കി. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് നഴ്‌സസ് ദിനം മധുര ഓര്‍മ്മയാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top