
റിയാദ്: വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ സൗദി പ്രവാസികള്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഇഖാമ, റീ എന്‍ട്രി സൗജന്യമായി പുതുക്കി നല്‍കുമെങ്കിലും ഇന്ത്യക്കാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഇന്ത്യ-സൗദി എയര്‍ ബബിള്‍ കരാര്‍ കഴിഞ്ഞ മാസം നിലവില്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രക്ക് ബുദ്ധിമുട്ടില്ല. അതേസമയം, ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസും സൗദിയില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് വാക്സിനും സ്വീകരിച്ചവര്‍ ഇന്ത്യയില്‍പോയി മടങ്ങിയാല്‍ മൂന്ന് ദിവസം സൗദിയില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






