Sauditimesonline

watches

ചലചിത്ര വ്യവസായം: സൗദിയ 88 കോടി റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: സൗദിയില്‍ ചലചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് 88 കോടി റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ചു. കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ടിന്റെ കീഴില്‍ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ചലച്ചിത്ര നിര്‍മാണത്തിനുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഫണ്ട് സിഇഒ മുഹമ്മദ് ബില്‍ ദയല്‍ പറഞ്ഞു. ‘ഫിലിം സെക്ടര്‍ ഫിനാന്‍സിങ് പ്രോഗ്രാം’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ സിനിമാ വ്യവസായ മേഖലയില്‍ ഗുണപരമായ മുന്നേറ്റത്തിന് പദ്ധതി സഹായിക്കും. പ്രാദേശിക സിനിമാ നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ ഉള്‍പ്പെടെ മുഴുവന്‍ മേഖലകളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇത് മത്സരക്ഷമത വര്‍ദ്ധിക്കാന്‍ ഇടവരുത്തും. ഇതുവഴി ഗുണമേന്മയുളള സൃഷ്ടികള്‍ അവതരിപ്പിക്കാന്‍ കഴിയും. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ ധനസഹായത്തിനുളള അപേക്ഷകള്‍ സ്വീകരിക്കുകയും അര്‍ഹരായവര്‍ക്ക് സഹായ വിതരണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top