റിയാദ്: സൗദി അറേബ്യയില്‍ വൈഫൈ സിക്‌സ്-ഇ നെറ്റ്‌വര്‍ക്ക് വരുന്നു. നിലവിലുളള ഇന്റര്‍നെറ്റിന്റെ അഞ്ചിരട്ടി വേഗത സമ്മനിക്കുന്നതാണ് പുതിയ ഇന്റര്‍നെറ്റ് കണക്ട്‌വിറ്റിയെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു.
റിയാദില്‍ നടന്ന ലീപ് 22 ഗ്ലോബല്‍ ടെക്‌നോളജി സമ്മേളനത്തിലാണ് സിക്‌സ് ഇ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്നത് സംബത്സിച്ച് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ ഗവര്‍ണര്‍ ഡോ. മുഹമ്മദ് ബിന്‍ സൗദ് അല്‍ തമീമി പ്രഖ്യാപനം നടത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യയും അതിവേഗ ഡാറ്റാ ട്രാന്‍സ്ഫറും പ്രധാനം ചെയ്യുന്നതാണ് വൈഫൈ സിക്‌സ് ഇ. ഇതിനുള്ള സ്‌പെക്ട്രം ലേല നടപടികള്‍ ആരംഭിച്ചതായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ വൈഫൈ സിക്‌സ് സാങ്കേതിക വിദ്യ രാജ്യത്ത് നിലവില്‍ വന്നിരുന്നു. 8കെ ഗെയിംസ്, വീഡിയോ കോണ്‍ഫറന്‍സ്്, ഓഗ്മെന്റ് റിയാലിറ്റി എന്നിവ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ വൈഫൈ സിക്‌സ് ഇ നെറ്റ്‌വര്‍ക്കിന് കഴിയും. സെക്കന്റില്‍ 2.4 ജിഗാബൈറ്റ്‌സ് ഡാറ്റാ കൈമാറാന്‍ സിക്‌സ് ഇ സാങ്കേതിക വിദ്യക്ക് കഴിയുമെന്നും ടെക്‌നോളജി കമ്മീഷന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.