റിയാദ്: ജീവകാരുണ്യ കൂട്ടായ്മ സൗദി പ്രവാസി കുടുംബം പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ സാമൂഹിക ജീവകാരുണ്യ മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മ രേഖ തയ്യാറാക്കി. മുഖ്യരക്ഷധികാരി നജീബ് വേങ്ങര അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജലീല്‍ കണ്ണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് നെബീല്‍ കല്ലമ്പലം വിഷയം അവതരിപ്പിച്ചു. ട്രഷറര്‍ വിജു വയനാട് കണ്‍വീനര്‍, മുഹമ്മദ് സ്വാലിഹ്, മുജീബ് റഹ്മാന്‍, മുബാറക് മംഗലാപുരം, റിയാസ് ആലുവ, താഹിര്‍ പെരിന്തല്‍മണ്ണ, ജലീല്‍ മമ്പാട്, സുല്‍ത്താന്‍ വേങ്ങര, മുസ്തഫ ആതവനാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.