
ജിദ്ദ: തെരുവില്‍ വിളമ്പിയ വിഭവങ്ങള്‍ ആസ്വദിക്കാന്‍ ഈദ് ദിനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയത് കൗതുകമായി. ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഒരുക്കിയ ഫാസ്റ്റ് ഫുഡ് ട്രക്കുകളാണ് ജനങ്ങള്‍ ആഘോഷമാക്കിയത്.

അല്‍ബലാദ് മുതല്‍ നോര്‍ത്ത് അബഹൂര്‍ വരെ ഫുഡ് ട്രക്കുകളും തട്ടുകടകളും നിരന്നു. റമദാനിലും ഫുഡ് ട്രക്കുകള്‍ ജനപ്രീതി നേടിയിരുന്നു. പല ഫുഡ് ട്രക്കുകളും പ്രത്യേക വിഭവം ഒരുക്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ജിദ്ദയിലെ ഈദ് ദിനത്തില്‍ പുറത്തേക്കു പോകാന്‍ പ്രേരിപ്പിക്കുന്നതാം് ഫുഡ് ട്രക്ക് സ്‌പോട്ടുകള്‍.

പരമ്പരാഗത വിഭവങ്ങള്‍, ലഘുഭക്ഷണങ്ങള്‍, വിവിധതരം പാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവയെല്ല നിരന്നതോടെ ജിദ്ദയില്‍ ഫുഡ് ട്രക്ക് സംസ്‌കാരം ഗണ്യമായി വളര്‍ന്നു. റമദാനിലും ഈദ് രാത്രികളിലും ആളുകള്‍ക്ക് ഒത്തുചേരാനും ആസ്വദിക്കാനുമുളള ഇടമായി മാറിയെന്നാണ് നഗരവാസികള്‍ പറയുന്നത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






