
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി സനയ്യ അര്‍ബഈന്‍ ഏരിയ ഈസ്റ്റ് യൂണിറ്റ് അംഗം സജ്ജാദിന് യാത്രയയപ്പ് നല്‍കി. യോഗത്തില്‍ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു. ഷമീം ആമുഖ പ്രഭാഷണം നടത്തി. ഏരിയ രക്ഷാധികാരിയും കേന്ദ്രകമ്മറ്റി അംഗവുമായ സുരേഷ് ചന്ദ്രന്‍, ഏരിയ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, പ്രസിഡന്റ് സുകേഷ് കുമാര്‍, രക്ഷാധികാരി സമിതി അംഗങ്ങളായ മെഹ്‌റൂഫ് പൊന്ന്യം, ജോര്‍ജ്, വിജയന്‍, യൂണിറ്റ് അംഗങ്ങളായ ഹരീഷ്, പ്രവീണ്‍, ഹാരിസ് മണ്ണാര്‍ക്കാട്, ലനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പന്ത്രണ്ട് വര്‍ഷമായി അല്‍ ഖഹതാനി കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തുവരുന്ന സജ്ജാദ് കോഴിക്കോട് സ്വദേശിയാണ്. കേളി സനയ്യ ആര്‍ബഈന്‍ ഏരിയ കമ്മിറ്റി അംഗം, രക്ഷാധികാരി സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദ് സമ്മാനിച്ചു. സജ്ജാദ് യാത്രയപ്പിന് നന്ദി പറഞ്ഞു

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.