Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കേളി പ്രവര്‍ത്തകന്‍ ബലരാമന്റെ കുടുംബ സഹായ ഫണ്ട് കൈമാറി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ ട്രഷററായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി ബലരാമന്‍ മാരിമുത്തുവിന്റെ കുടുംബ സഹായ ഫണ്ട് കൈമാറി. ഫറോക്കിലെ ബലാരാമന്റെ വസതിയില്‍ ഒരുക്കിയ ചടങ്ങില്‍ കേളി രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യില്‍ അധ്യക്ഷത വഹിച്ചു. സിപിഐഎം ഫറോക്ക് ഏരിയ സെക്രട്ടറി രാധാഗോപി ഫണ്ട് കൈമാറി. ഭാര്യയും മക്കളും ചേര്‍ന്ന് ഫണ്ട് ഏറ്റു വാങ്ങി.

ഏരിയ കമ്മിറ്റി അംഗം സുധീഷ് കുമാര്‍, ഫാറൂഖ് കോളേജ് ലോക്കല്‍ സെക്രട്ടറി ബീന കരംചന്ത്, ബ്രാഞ്ച് അംഗങ്ങള്‍, കേളി സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍ കീച്ചേരി, കേളി കേന്ദ്ര കമ്മറ്റി അംഗം റഫീഖ് ചാലിയം എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടില്‍ പരേതരായ മാരിമുത്ത് ലക്ഷ്മി ദമ്പതികളുടെ മകനാണ്. 35 വര്‍ഷമായി റിയാദ് സുലൈ എക്‌സിറ്റ് 18ല്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തി വരുകയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. മാറത് യൂണിറ്റ് സെക്രട്ടറി, ഏരിയ ട്രഷറര്‍, സുലൈ രക്ഷാധികാരി സമിതി അംഗം എന്നീ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനം വഹിച്ചിട്ടുണ്ട്. വലിയ പറമ്പ് ബ്രാഞ്ച് സെക്രട്ടറി വിജിത് പി കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഫറോക്ക് ഏരിയ കമ്മറ്റി അംഗം സുധീഷ് നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top