
റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ സെക്രട്ടറി ഗോപിനാഥ് കിഴക്കേമുറിക്ക് സഹപ്രവര്ത്തകര് യാത്രയയപ്പു നല്കി. 1992ല് റിയാദില് എത്തിയ ഗോപിനാഥ് അല് അമൗദി കമ്പനിയില് കാര്പെന്ററായിരുന്നു. മലപ്പുറം ജില്ലയിലെ ഇരിങ്ങല്ലൂര് പാലാണി സ്വദേശിയാണ്. ഭാര്യ ജെസിമോള്. മക്കള് ജഗന്നാഥ്, ആകാശ്.ന

കേളിയുടെ പ്രാരംഭ ഘട്ടത്തില് അംഗത്വം നേടിയ ഗോപിനാഥ്, കേളി ഓള്ഡ് സനയ്യ യൂണിറ്റിലെ സജീവമായി പ്രവര്ത്തകനായിരുന്നു. ഓള്ഡ് സനയ്യ യൂണിറ്റ് സെക്രട്ടറി, സുലൈ ഏരിയ സെക്രട്ടറി സുലൈ രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളില് പ്രവര്ത്തിച്ചു.
ബത്ഹ ലുഹ ഓഡിറ്റോറിയത്തില് നടന്ന യാത്രയയപ്പ് യോഗത്തില് സുലൈ ഏരിയ പ്രസിഡന്റ് ഹാഷിം കുന്നുത്തറ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, രക്ഷാധികാരി സമിതി അംഗളായ ഷമീര് കുന്നുമ്മല്, പ്രഭാകരന് കണ്ടോന്താര്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന് ഇക്ബാല്, ജോയിന്റ് സെക്രട്ടറി സുനില് കുമാര്, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, രാമകൃഷ്ണന് എന്നിവരും സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്, രക്ഷാധികാരി സമിതി അംഗങ്ങളായ നാസര് കാരക്കുന്ന്, അയൂബ് ഖാന് ഏരിയ കമ്മറ്റി അംഗങ്ങളായ ജോര്ജ്, ഷറഫ് ബബ്തൈന്, സത്യപ്രമോദ്, ബഷീര് ബബ്തൈന്, അശോകന്, സുനില്, പ്രകാശന്, ധനേഷ്, ഇസ്മായില് എന്നിവര് ആശംസകള് നേര്ന്നു സംസാരിച്ചു.

ഏരിയ രക്ഷാധികാരി സമിതിക്കു വേണ്ടി അനിരുദ്ധന്, ഏരിയ കമ്മിറ്റിക്ക് വേണ്ടി ഹാഷിം കുന്നുത്തറ, വിവിധ യൂണിറ്റുകള്ക്കു വേണ്ടി വിനോദ്, പ്രകാശന്, ബഷീര് ബാബ്തൈന്, നാസര് കാരക്കുന്ന്, ഹാരിസ്, കൃഷ്ണന് കുട്ടി എന്നിവര് ഗോപിനാഥിന് ഉപഹാരങ്ങള് സമ്മാനിച്ചു. ഏരിയ ആക്ടിങ് സെക്രട്ടറി വിനോദ് സ്വാഗതവും ഗോപിനാഥ് കിഴക്കേമുറി നന്ദിയുംരേഖപ്പെടുത്തി.

വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






