
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി നസീം ഏരിയ ഏഴാമത് സമ്മേളനം സെപ്തംബര്‍ 12ന് സീതറാം യെച്ചൂരി നഗറില്‍ നടക്കും. സമ്മേളന ലോഗോ പ്രകാശനം സംഘാടക സമിതി ചെയര്‍മാന്‍ ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്നു. സംഘടക സമിതി കണ്‍വീനര്‍ നൗഫല്‍ മുതിരമണ്ണ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ സജീവന് കൈമാറി ലോഗോ പ്രകാശനം ചെയ്തു. കേളി പ്രസിഡന്റും രക്ഷാധികാരി കമ്മറ്റിയംഗവുമായ സെബിന്‍ ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു.

നസീം ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ജോഷി പെരിഞ്ഞനം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഹാരിസ്, സജീവ് ഏരിയ കമ്മറ്റി അംഗം സഫറുദീന്‍, ഉല്ലാസന്‍, വിനോദ്കുമാര്‍, ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘടക സമിതി കണ്‍വീനര്‍ നൗഫല്‍ മുതിരമണ്ണ സ്വാഗതവും ഏരിയ കമ്മറ്റി അംഗം സിദ്ദിഖ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






