Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

‘കേരളം വികസനത്തില്‍ ഇന്ത്യക്ക് മാതൃകയോ?’ കേളി സെമിനാര്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ഉമ്മുല്‍ഹമാം ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. ‘കേരളം വികസനത്തില്‍ ഇന്ത്യക്ക് മാതൃകയോ?’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിവിധ യൂണിറ്റുകളില്‍ നിന്നു നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ദീന്‍ കുഞ്ചിസ് മോഡറേറ്ററായിരുന്നു. ഉമ്മുല്‍ഹമാം ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ വിപീഷ് രാജ് പ്രബന്ധം അവതരിപ്പിച്ചു, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് മുഖ്യ പ്രഭാഷണം നടത്തി.

അബ്ദുസലാം, ആഷിക് എന്‍.എസ്, മോഹനന്‍ മാധവന്‍, സുധീന്‍ കുമാര്‍, അക്ബര്‍ അലി, അനില്‍ കുമാര്‍ പുളിക്കേരില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു, ഏരിയ രക്ഷാധികാരി സെക്രട്ടറി പി പി ഷാജു, ഏരിയ സെക്രട്ടറി നൗഫല്‍ സിദ്ദിഖ്, ഏരിയ പ്രസിഡന്റ് ബിജു, ഏരിയ ട്രഷറര്‍ സുരേഷ് പി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുല്‍ കലാം സ്വാഗതവും, വൈസ് ചെയര്‍മാന്‍ അബ്ദുസലാം നന്ദിയും പറഞ്ഞു. കേളി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഓഗസ്റ്റ് 22ന് ഏരിയ സമ്മേളനംനടക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top