Sauditimesonline

turki
വിമാനത്താവളങ്ങളില്‍ ആക്രമണം; സൗദിയില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് മരണം

സ്വര്‍ണാഭരണത്തിലും വ്യാജ ബ്രാന്‍ഡ്; 9.2 കിലോഗ്രാം ആഭരണം പിടിച്ചെടുത്തു

റിയാദ്: രാജ്യാന്തര ബ്രാന്‍ഡുകളുടെ വ്യാജ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന റിയാദിലെ ഫാക്ടറിയില്‍ നിന്ന് 1,368 സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. ഇതിന് 9.2 കിലോഗ്രാം ഭാരമുണ്ടെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു. ട്രേഡ് മാര്‍ക്ക് രജിസ്‌ട്രേഷനുളള ബ്രാന്‍ഡുകളും ഡിസൈനുകളുമാണ് അനധികൃതമായി നിര്‍മിച്ചത്.

ആഭരണ നിര്‍മാണ രംഗത്തെ എറ്റവും പുതിയ കമ്പ്യൂട്ടറൈസ്ഡ് മെഷീനുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ബ്രാന്‍ഡുകളുമായി കിടപിടിക്കാന്‍ കഴിയുന്ന ആഭരണങ്ങളാണ് നിര്‍മ്മിച്ചിരുന്നത്. സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി, സൗദി ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അതോറിറ്റി എന്നിവിടങ്ങളില ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു. ഫാക്ടറി ഉടമകളെയും വിദേശികള്‍ ഉള്‍പ്പെടെിുളള തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top