Sauditimesonline

saudia
കരിപ്പൂരിലേക്ക് വീണ്ടും 'സൗദിയ' ചിറകുകള്‍; വഴിയൊരുക്കിയത് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം

ചെമ്മരിയാടിന്റെ രോമങ്ങള്‍ക്കിടയില്‍ നാലു ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍

റിയാദ്: സൗദി അറേബ്യയിലേയ്ക്കു ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെ രോമങ്ങളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി. അയല്‍ രാജ്യമായ ജോര്‍ദാനില്‍ നിന്നു കൊണ്ടുവന്ന ചെമ്മരിയാടുകളെ അല്‍ ഹദീസ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനയിലാണ് പിടികൂടിയത്.
ആടു മാടുകളുടെ ഇറക്കുമതിക്കു ആവശ്യമായ മുഴുവന്‍ രേഖകളും ആരോഗ്യ പരിശോധനകളും പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നു ട്രെയിലറില്‍ കൊണ്ടുവന്ന ചെമ്മരിയാടുകളുടെ രോമങ്ങളിലാണ് ലഹരി ഗുളികകള്‍ ഒളിപ്പിച്ചത്. പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച ഗുളികകള്‍ ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് പൊതിഞ്ഞ് ആടുകളുടെ രോമത്തിനിടയില്‍ ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. 4,06,395 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി സകാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

സാങ്കേതികവിദ്യയും പ്രത്യേകം പരിശീലനം നേടിയ പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കമരുന്ന് ശേഖരം ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റുമായി സഹകരിച്ചു ചെമ്മരിയാടുകളെ സ്വീകരിക്കാനെത്തിയ മൂന്നു പേരെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top