Sauditimesonline

trichur
തൃശൂര്‍ സമ്മിറ്റ് നാളെ: പിന്നണി ഗായകന്‍ ജാസിം ജമാല്‍ റിയാദില്‍; അഡ്വ. ഒജെ ജനീഷ് മുഖ്യാതിഥി

ആഗസ്ത് 27നും സെപ്തംബര്‍ 3നും ഇടയില്‍ നിമിഷപ്രിയയുടെ വധശിക്ഷ?

റിയാദ്: യമന്‍ ജെയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ആഗസ്ത് 27നും സെപ്തംബര്‍ 3നും ഇടയില്‍ നടപ്പിലാക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്നും തീയതി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫതാഹ് അബ്ദു മഹ്ദി കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കുന്നത് സംബന്ധിച്ച വിവരങ്ങഭ പുറത്തുവന്നത്. അറ്റോര്‍ണി ജനറല്‍ ജഡ്ജി അബ്ദുള്‍ സലാം ഹസ്സന്‍ ഹുസൈന്‍ സെയ്ദ് അല്‍ഹൂത്തിയ്ക്കാണ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയുടെ പകര്‍പ്പ് അബ്ദുല്‍ ഫതാഹ് അബ്ദു മഹ്ദി ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചു. കഴിഞ്ഞ ദിവസം അറ്റോണി ജനറലിന്റെ ഓഫീസിന് മുമ്പില്‍ നില്‍ക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

നിമിഷപ്രിയക്കെതിരായ പ്രതികാര ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയാണ് അറ്റോര്‍ണി ജനറലിനെ സമീപിക്കുന്നത്. യെമന്റെ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത ക്രൂര കുറ്റകൃത്യമാണ് പ്രതി ചെയ്തത്. ഇതു സമൂഹത്തെ ഞെട്ടിക്കുകയും പ്രാദേശിക, അന്തര്‍ദേശീയ ജനത അപലപിക്കുകയും ചെയ്ത ഹീന കൃത്യമാണെന്നും അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ച അപേക്ഷയില്‍ വിവരിച്ചു. വധശിക്ഷ വിധിക്കാന്‍ ഇടയായ കുറ്റകൃത്യത്തിന്റെ സുപ്രധാന ഭാഗങ്ങളും അപേക്ഷയില്‍ ഉദ്ധരിച്ചിട്ടുണ്ട്.

നിയമപ്രകാരം പ്രതികാര ശിക്ഷ നടപ്പിലാക്കുണം. ഇതാണ് ഞങ്ങളുടെ ഏക ആവശ്യം. ദിയ ഉള്‍പ്പെടെ മറ്റു ബദലുകള്‍ നസ്വീകരിക്കില്ല. ഇതു ഔദ്യോഗികമായി രേഖാമൂലം അറിയിക്കുന്നു. ശിക്ഷ കാലതാമസം ഇല്ലാതെ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. വധശിക്ഷ നടപ്പിലാക്കുന്നതിനുള്ള തീയതി നിശ്ചയിക്കണം. ഇരയുടെ അവകാശികളുടെ അവകാശങ്ങള്‍ പരിഗണിച്ച് നീതി നടപ്പിലാക്കണമെന്നും അബ്ദുല്‍ ഫതാഹ് അബ്ദു മഹ്ദി ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ മാസം നടത്താനിരുന്ന വധശിക്ഷ നീട്ടിവെച്ചത് കുടുംബം മാപ്പുനല്‍കാന്‍ തയ്യാറാണെന്ന കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ്. നിമിഷ പ്രിയയ്ക്കു മാപ്പു നല്‍കണം എന്ന് ആവശ്യപ്പെട്ട് കുടുംബവുമായി ചര്‍ച്ച നടത്തുന്നതിന് നേതൃത്വം നല്‍കുന്നത് ചാണ്ടി ഉമ്മന്‍ എംഎല്‍എയും സൗദിയിലെ വ്യവസായ പ്രമുഖന്‍ സാജന്‍ ലത്തീഫുമാണ്. വധശിക്ഷ നടപ്പിലാക്കാന്‍ തീയതി പ്രഖ്യാപിച്ചാല്‍ മധ്യസ്ഥ കൂടിയാലോചനയും ദിയാ ധനം സംബന്ധിച്ച കരാറും വേഗത്തിലാകും. ഇതിനാണ് തലാലിന്റെ കുടുംബം വധശിക്ഷ അതിവേഗം നടപ്പിലാക്കണം എന്ന് ആവശ്യപ്പെടുന്നതെന്നും വിലയിരുത്തുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top