
റിയാദ്: സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച കണ്ണൂര്‍ കാപ്പാട് സജീവന്റെ (51) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. കഴിഞ്ഞ 32 വര്‍ഷമായി മജ്മയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ് മജ്മ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ദ ചികിത്സക്ക് റിയാദ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ചികിത്സയില്‍ കഴിയവെ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ടിയിരുന്നു. ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. കേളി പ്രവര്‍ത്തകര്‍ എംബസിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി സൗദി എയര്‍ ലൈന്‍സില്‍ മൃതദേഹം നാട്ടിലെത്തിച്ചു. സജീവന്റെ മരുമകന്‍ ശരത് മൃതദേഹത്തെ അനുഗമിച്ചു. പാറിക്കല്‍ ഉത്തമന്‍ ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ സീമ, മക്കള്‍ ജീഷ്മ, ജിഷ്ണു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






