Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

അറിവരങ്ങായി എന്‍ജിനേഴ്‌സ് ഫോറം ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം

റിയാദ്: ചരിത്രവും ശാസ്ത്രവും ഗണിതവും സ്വന്വയിച്ച ‘മൈന്‍ഡ് മാസ്റ്റര്‍’ ക്വിസ് മത്സരം അറിവരങ്ങായി. കേരള എന്‍ജിനേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററാണ് മത്സരം സംഘടിപ്പിച്ചത്. മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ജേതാക്കളായി.

റിയാദിലെ വിവിധ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു മത്സരം. പ്രിലിമിനറി എഴുത്തു പരീക്ഷയില്‍ നിന്നാണ് ഫൈനല്‍ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വിദ്യാലയത്തില്‍ നിന്നും മികച്ച കുട്ടികള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂളിലെ മുഹമ്മദ് റയാന്‍ ആരിഫ്, തുരന്യു മദന്‍ലാല്‍ ഭൈരവ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഐതിന്‍ എന്‍ ശരീഫ്, മുഹമ്മദ് ഇബ്രാഹിം എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. യാര ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഹാമി ജസ്ലാന്‍ഡ്, ജോവന്‍ കൊല്ലംപറമ്പില്‍ വര്‍ഗീസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കായി നീറ്റ്, ജെഇഇ, സാറ്റ്, എന്‍ടിഎസ്ഇ തുടങ്ങിയ മത്സര പരീക്ഷകളെ നേരിടുന്നതിന് പ്രത്യേക പരിശീലന ക്ലാസും ഒരുക്കിയിരുന്നു. മത്സര പരീക്ഷകളെ അഭിമുഖീകരിക്കുമ്പോഴുള്ള ടൈം മാനേജ്‌മെന്റ്, കുറുക്കു വഴികള്‍ എന്നിവ ചര്‍ച്ചചെയ്തു. ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും എന്‍ജിനീയറിംഗ് മേഖലയിലെ ജോലി സാധ്യതകളെക്കുറിച്ചും രക്ഷിതാക്കള്‍ക്ക് മുഖാമുഖവും ഒരുക്കിയിരുന്നു.

റിയാദ് കെഇഎഫിന്റെ പാനലിസ്റ്റുകളായ അബ്ദുല്‍ നിസാര്‍, ബാസില്‍, ഷാഹിദ് അലി, നൗഷാദ് അലി എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് ഷാഹിദ്, സുബിന്‍ റോഷന്‍, അമ്മാര്‍ മലയില്‍, അനസ് അബൂബക്കര്‍, രേഷ്മ നൗഷാദലി, നൗഫല്‍ പാറപള്ളത്ത്, മുഹമ്മദ് ഷെബിന്‍ എന്നിവര്‍ ക്വിസിന്നേതൃത്വംനല്‍കി.

കെഇഎഫ് ‘തരംഗ്’ ജൂണ്‍ 7ന്; ഹിഷാം അബ്ദുല്‍ വഹാബ് പങ്കെടുക്കും | Sauditimesonline

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top