
റിയാദ്: ഹാജ് തീര്‍ത്ഥാടന കാലത്ത് മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ രക്ത ശേഖരണത്തിലേക്ക് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ റിയാദ് കമ്മിറ്റി രക്തം ദാനം നല്‍കി. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം യൂനിറ്റ് രക്തം ദാനം ചെയ്തു.

വൈസ് പ്രസിഡന്റ് സുഹൈല്‍ മഖ്ധൂം ആധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രവര്‍ത്തക സമിതി അംഗം ഡോ. ഷഹാന ഷെറിന്‍ ഉദ്ഘടനം നിര്‍വഹിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് പിസിഡബ്ല്യുഫിന് പ്രശംസാ ഫലകം സമ്മാനിച്ചു. മുഖ്യ രക്ഷധികാരി സലീം കളക്കര ഏറ്റുവാങ്ങി. നാഷണല്‍ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി സെന്‍ട്രല്‍ ബ്ലഡ് ബാങ്കിനുള്ള ഉപഹാരം സമ്മാനിച്ചു.

പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍, വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര, ട്രഷറര്‍ ഷമീര്‍ മേഘ, ജനസേവനം ചെയര്‍മാന്‍ എംഎ ഖാദര്‍, സെക്രട്ടറി ഫാജിസ് പിവി, ഐടി വിഭാഗം സംറൂദ്, അല്‍ത്താഫ് കളക്കര, അന്‍വര്‍ ഷാ, വനിതാ വിഭാഗം പ്രസിഡന്റ് ഷമീറ ഷമീര്‍, ട്രഷറര്‍ ഷിഫാലിന്‍ സംറൂദ്, സാബിറ ലബീബ്, ഷഫീറ ആഷിഫ്, ഷംസു കളക്കര, അഷ്‌കര്‍ വി, മുക്താര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതം പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.