റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വനിതാവേദിയുടെ പ്രഥമ പ്രസിഡന്റായി മൃദുല വിനീഷിനെ തെരഞ്ഞെടുത്തു. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി വല്ലി ജോസിനെയും ട്രഷറര്‍ ആയി സൈഫുന്നീസ സിദ്ധിക്കിനെയും തെരഞ്ഞെടുത്തു. സഹഭാരവാഹികളായി അഡ്വ. ആഫിയ ഷാനു, ഷീന റെജി (ജന സെക്രട്ടറി), സ്മിത മുഹയുദ്ധീന്‍, ബൈമി സുബിന്‍, ജാൻസി പ്രഡിന്‍ (വൈസ് പ്രസിഡന്റ്), ശരണ്യ ആഘോഷ്, റീന ജോജി, സിംന നൗഷാദ് (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു. 25 അംഗ നിര്‍വാഹകസമിതിയും നിലവില്‍ വന്നു.
ഒഐസിസി വര്‍ക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വനിതാ വേദി രൂപീകരണയോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും വനിതാവേദി രൂപീകരണ കമ്മിറ്റി കണ്‍വീനറുമായ സുരേഷ് ശങ്കര്‍ വനിതാ വേദി ഭാരവാഹികളെ പരിചയപ്പെടുത്തി.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, അമീര്‍ പട്ടണത്, രഘുനാഥ് പറശനികടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, സജീര്‍ പൂന്തുറ,ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫ് കായംകുളം, ഷാനവാസ് മുനമ്പത്തു, അബ്ദുള്‍ കരീം കൊടുവള്ളി, ഹക്കീം പട്ടാമ്പി, ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി, നൗഷാദ് കറ്റാനം, നാഷണല്‍ കമ്മിറ്റി അംഗം സലീം അര്‍ത്തിയില്‍, ഷാജി സോനാ,
ജില്ലാ അധ്യക്ഷന്മാരായ അന്‍സാര്‍ വര്‍ക്കല, ഷഫീഖ് പുരക്കുന്നില്‍, ശരത് സ്വാമിനാഥന്‍, കെ കെ. തോമസ്, നാസര്‍ വലപ്പാട്, നൗഷാദ് ഇടുക്കി, ഷിഹാബ് പാലക്കാട്, സിദ്ധിക്ക് കല്ലുപറമ്പന്‍, അന്‍സാര്‍ വടശേരിക്കോണം എന്നിവര്‍ വനിതാ സാരഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടന്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. നിയുക്ത വനിതാ വേദി അധ്യക്ഷ മൃദുല വിനീഷ് ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറും വനിതാവേദി രൂപീകരണ കമ്മിറ്റി കണ്‍വീനറും ആയ സുഗതന്‍ നൂറനാട് സ്വാഗതവും ജനറല്‍ സെക്രട്ടറി വല്ലി ജോസ് യോഗത്തിന് നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.