Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

കേരളം ഡിജിറ്റലായി; സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് കേളി

റിയാദ്: മ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി മാറിയതോടെ മനുഷ്യ വികസനത്തിന്റെ നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട കേരളം മറ്റൊരു പുതുചരിത്രംകൂടി രചിക്കുകയാണെന്ന് കേളി. മൂന്നര പതിറ്റാണ്ടുമുമ്പ് സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിനു പിന്നാലെയാണ് പുതിയ നേട്ടം. വികസന കുതിപ്പിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ കേളി അല്‍ ഖര്‍ജ് ഏരിയ സമ്മേളനം അഭിവാദ്യം അര്‍പ്പിച്ചു.

സാമൂഹ്യനീതിയും തുല്യതയും മറ്റെല്ലാ മേഖലകളിലും കൈവരിക്കുന്നതിലുണ്ടായ നേട്ടം കേരള വികസന മാതൃകയെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായിരിക്കുകയും മറ്റൊരു വിഭാഗം അതിന്റെ പരിധിക്ക് പുറത്തായിരിക്കുകയും ചെയ്യുന്ന ഡിജിറ്റല്‍ അസമത്വം ഇല്ലാതാക്കി ഡിജിറ്റല്‍ തുല്യത കൈവരിക്കുകയെന്ന സാമൂഹ്യലക്ഷ്യം നേടാനുള്ള കേരളത്തിന്റെ ശ്രമം ഒരു ചുവടുകൂടി കടന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ച്ചേര്‍ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന നവകേരളത്തിലേക്ക് ഒരു വലിയ ചുവട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റ് സൗകര്യവും ഉപയോഗിച്ച് വിവിധ സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവ നേടിയെടുക്കാനും ഡിജിറ്റല്‍ വ്യവഹാരങ്ങള്‍ എളുപ്പമാക്കാനും കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും പരിശീലിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുകയും അത് കൈവരിക്കുകയും ചെയ്തു. അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് കേളി അല്‍ഖര്‍ജ് ഏരിയാ സമ്മേളനം അഭിവാദ്യം ചെയ്തു.

വി എസ് അച്യുതാനന്ദന്‍ നഗറില്‍ പ്രസിഡന്റ് ഷബി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ലിപിന്‍ പശുപതി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജയന്‍ പെരുനാട് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പത്ത് യൂണിറ്റിനെ പ്രതിനിധീകരിച്ച് പതിനഞ്ച്‌പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലിപിന്‍പശുപതി, ജയന്‍ പെരുനാട്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, സുരേന്ദ്രന്‍ കൂട്ടായ് എന്നിവര്‍ മറുപടി പറഞ്ഞു. ജയന്‍ അടൂര്‍, ഫൈസല്‍ ഖാന്‍, റഹീം ശൂരനാട്, സനീഷ്, അജേഷ് എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top