Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

കെസ്‌വ ക്രിക്കറ്റ് ലീഗ് 25ന് സുവൈദിയില്‍ അരങ്ങേറും

റിയാദ്: കാസര്‍കോട് പ്രവാസി കൂട്ടായ്മ കെഎസ് വയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍ 2022) അരങ്ങേറുന്നു. മാര്‍ച്ച് 25ന് അല്‍ സുവൈദിയില്‍ നടക്കുന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ ഏറ്റുമുട്ടും. മലാസ് അല്‍ മാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജേഴ്‌സി, ട്രോഫി എന്നിവയുടെ പ്രകാശനം നടന്നു. കെഎസ്‌വ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ. ഹാഷിം ഉദ്ഘാടനം ചെയ്തു. കെഎസ്‌വ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷമീം ബാങ്കോട്അ ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു .

മൊയ്ദീന്‍ അങ്കോല, ശിഹാബ് സുപ്രീം ടെക്‌സ്, ഷംസു ഉദുമ, നസറുദ്ദീന്‍ വി.ജെ, കമാലുദ്ദിന്‍ അറന്തോട്, നൗഷാദ് മുട്ടം, യാസിര്‍ കോപ്പ, മഷൂദ് തളങ്കര, ജലാല്‍ ചെങ്കള, നൗഫല്‍ അങ്കോല, ഇഷാഖ് പൈവളികെ, സലാം പച്ചിലംപാറ, ഷംസു പെരുമ്പട്ട, ലത്തീഫ് ആലംപാടി, റഹ്മാന്‍ ഉദുമ എന്നിവര്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ ഷാജഹാന്‍ പടന്ന സ്വാഗതവും അഷ്‌റഫ് മീപ്പിരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top