
റിയാദ്: നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സൗദി വനിത ഒന്‍പത് വര്‍ഷത്തിനിടെ മൂന്ന് ശിശുക്കളെ തട്ടിയെടുത്തതായി വെളിപ്പെടുത്തല്‍. 1990 മുതല്‍ ഒന്‍പത് വര്‍ഷത്തിനിടെയാണ് ഇവര്‍ ദമാമിലെ മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നു ശിശുക്കളെ തട്ടിയെടുത്തത്. സൗദി വനതയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശിശുവിനെ ഇരുപത്തിയൊന്നാമത്തെ വയസില്‍ മാതാപിതാക്കള്‍ക്ക് തിരിച്ചുകിട്ടിയിരുന്നു. ഡി എന്‍ എ പരിശോധനയിലൂടെ കഴിഞ്ഞ ദിവസമാണ് കുടുംബത്തെ കണ്ടെത്തിയത്.
ശിശുക്കളെ തട്ടിയെടുത്ത മറിയം എന്ന സ്ത്രീ യുവാവായ മൂസക്ക് നാഷണല്‍ ഐഡന്റിന്റി കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. രേഖകളില്‍ സംശയം തോന്നിയ അധികൃതര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫയല്‍ പൊലീസിന് കൈമാറി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ശിശുക്കളെ ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് മറിയം പറഞ്ഞെങ്കിലും പൊലീസ് മുഖവിലക്കെടുത്തില്ല. തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആശുപത്രിയില്‍ നിന്നു കാണാതായ ശിശുക്കളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് ഡി എന്‍ പരിശോധന നടത്തിയത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മൂന്ന് വര്‍ഷത്തെ ഇടവേളകളില്‍ മൂന്ന് ആണ്‍കുട്ടികളെ മോഷ്ടിച്ചതായി മറിയം പൊലീസിനോട് വെളിപ്പെടുത്തി.
1993ല്‍ ഖതീഫിലെ ആശുപത്രിയില്‍ നിന്നാണ് ആദ്യ ശിശുവിനെ മോഷ്ടിച്ചത്. ഇപ്പോള്‍ 27 വയസുളള നായിഫ് എന്ന യുവാവിന്റെ കുടുംബത്തെ കണ്ടെത്തിയിട്ടുണ്ട്. 96ല്‍ രണ്ടാമത്തെ ശിശുവിനെ തട്ടിയെടുത്തു. മൂസ എന്ന പേരിട്ട യുവാവിന്റെ പിതാവ് അലി അല്‍ ഖിനൈസിയാണെന്ന് ഡി എന്‍ എ പരിശോധനയില്‍ വ്യക്തമായി. 99ല്‍ ആണ് മൂന്നാമത്തെ ശിശുവിനെ മോഷ്ടിച്ചത്. നഴ്‌സിന്റെ വേഷം ധരിച്ച് ആശുപത്രിയില്‍ പ്രവേശിച്ചാണ് ശിശുക്കളെ മോഷ്ടിച്ചതെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





