Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

അനധികൃത താമസക്കാര്‍ക്കും സൗജന്യ ചികിത്സ; രാജവിന് അഭിനന്ദനവും പ്രാര്‍ത്ഥനയുമായി സോഷ്യല്‍ മീഡിയ

നൗഫല്‍ പാലക്കാടന്‍.

റിയാദ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധിതരായ സ്വദേശികളും വിദേശികളും ഉള്‍പ്പടെ രാജ്യത്തുള്ള മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വിസ നിയമം ലംഘിച്ചു രാജ്യത്ത് തങ്ങുന്നവര്‍, ഇഖാമാ കാലാവധി കഴിഞ്ഞവര്‍, തൊഴിലുടമകളില്‍ നിന്നു ഓടിപ്പോയി ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങി മുഴുവന്‍ നിയമ ലംഘകര്‍ക്കും സൗജന്യ ചകിത്സ നല്‍കും. സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തങ്ങള്‍ളാണ് സൗദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പിലാക്കുന്നത്. ചികിത്സയും പ്രതിരോധ പ്രവര്‍ത്തനത്തിലെ പുരോഗതിയും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജപ്രഖ്യാപനം വന്നതോടെ സ്വദേശികളും വിദേശികളും ഉള്‍പ്പടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ രാജാവിനും രാജ്യത്തിനും അഭിനന്ദനവും പ്രാര്‍ത്ഥനയുമായി രംഗത്തെത്തി. വിവിധ മന്ത്രാലയങ്ങള്‍ ഏകോപിപ്പിച്ചു നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top