Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

കൊവിഡ് ബാധയില്ല; രണ്ടാഴ്ച ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍; 300 സൗദി പൗരന്‍മാര്‍ വീടുകളിലേക്ക്

റിയാദ്: കൊവിഡ് വൈറസ് ബാധിച്ച വിവിധ രാജ്യങ്ങളില്‍ നിന്നു രണ്ടാഴ്ച മുമ്പ് സൗദിയിലെത്തിയ 300 പൗരന്‍മാര്‍ സുരക്ഷിതര്‍. 14 ദിവസം ഇവര്‍ ഫൈസ് സ്റ്റാര്‍ ഹോട്ടലില്‍ ക്വാറന്റൈനിലായിരുന്നു. വീടുകളിലേക്ക് വിട്ടയച്ച ഇവര്‍ക്ക് പൂച്ചെണ്ടും ഉപഹാരവും സമ്മാനിച്ചാണ് ആരോഗ്യ മന്ത്രാലയം യാത്രയയച്ചത്.

ഇവര്‍ക്കു യാത്രയയപ്പു നല്‍കുന്ന വീഡിയോ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ വിമാനത്താവളങ്ങളിലെത്തിയതിനുശേഷം മികച്ച പരിചരണമാണ് ലഭിച്ചതെന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ പറഞ്ഞു. മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അഭിനന്ദനം അറിയിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാന്‍, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍ തുടങ്ങി വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടായ രാജ്യങ്ങളില്‍ നിന്നുള്ളവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ടുകളില്‍ നിന്നു ഇവരെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേക്ക് മാറ്റിയത്.

സാമൂഹിക വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നു സൗദിയിലെത്തിയവര്‍ 14 ദിവസം വീടുകളില്‍ കഴിയണമെന്ന് മന്ത്രാലയം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇവരെ നിരീക്ഷിക്കുകയും ചെയ്യും. വിദേശങ്ങളില്‍ നിന്നെത്തിയവരെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയും 197 യാത്രക്കാര്‍ക്കു കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇവരില്‍ നിന്നു മറ്റുളളവരിലേക്ക് രോഗം പടരാതിരിക്കാനും ഇതു സഹായിച്ചു എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top