Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

ആവേശത്തിന് തിരികൊളുത്തി പ്രവാസികള്‍; കെ എം ഷാജിക്ക് ചരിത്ര ജയം സമ്മാനിക്കും

റിയാദ്: തെരഞ്ഞെടുപ്പ് ആവേശത്തിന് തിരികൊളുത്തി പ്രവാസികളും പ്രചാരണം തുടങ്ങി. നിയമാസഭ തെരഞ്ഞെടുപ്പില്‍ വേങ്ങര നിയോജക മണ്ഡലം ഐക്യ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടി റിയാദില്‍ പ്രവാസികള്‍ക്കിടയിലാണ് പ്രചാരണം തുടങ്ങിയത്. ജനവിധി തേടുന്ന കെ എം ഷാജിയെ വിജയിപ്പിക്കാന്‍ റിയാദ് വേങ്ങര മണ്ഡലം കെഎംസിസി ആണ് പ്രചാരണത്തിന തുടക്കമിട്ടത്.

ഒരു പതിറ്റാണ്ട് കാലത്തെ പിണറായി ദുര്‍ഭരണം അവസാനപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ തയ്യാറായിരിക്കുകയാണ്. കെ എം ഷാജിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ പറഞ്ഞു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് നജ്മുദ്ധീന്‍ അരീക്കന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങര, ഷൗക്കത്ത് കടമ്പോട്ട്, മുഹമ്മദ് വേങ്ങര, സഫീര്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി നവാസ് കുറുങ്കാട്ടില്‍, സഫീര്‍ മോന്‍ ആട്ടീരി, അഷ്‌റഫ് ടി ടി പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top