Sauditimesonline

neet
നീറ്റ് പരീക്ഷ ഇന്ന്: റിയാദില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഒറ്റ രാത്രിയില്‍ തകര്‍ത്തത് 64 ഡ്രോണുകള്‍; സൗദി വ്യോമ പ്രതിരോധം ജാഗ്രതയില്‍

റിയാദ്: രാജ്യത്തെ വിവിധ മേഖലകള്‍ ലക്ഷ്യമാക്കി നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ സൗദി വ്യോമ പ്രതിരോധ സംവിധാനം ആകാശത്ത് തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ മുതല്‍ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും 64 ഡ്രോണുകള്‍ ലക്ഷ്യം കാണുന്നതിന് മുമ്പ് ആകാശത്ത് വെടിവെച്ച് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അര്‍ധരാത്രിയോടെ കിഴക്കന്‍ പ്രവിശ്യയിലാണ് ആദ്യ ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഇതു തകര്‍ത്തതിനു പിന്നാലെ തുടര്‍ച്ചയായി ഏഴ് ഡ്രോണുകള്‍ സൗദി വ്യോമ പരിധികയില്‍ കണ്ടെത്തിയത് വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയില്‍ ആറ് ഡ്രോണുകള്‍ കൂടി വെടിവെച്ച് വീഴ്ത്തി. പിന്നാലെ 12 ഡ്രോണുകള്‍ തകര്‍ത്തു. വീണ്ടും പ്രത്യക്ഷപ്പെട്ട ഒന്‍പത് ഡ്രോണുകളെയും വിജയകരമായി പ്രതിരോധിക്കുകയും ആകാശത്ത് തകര്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തുടര്‍ന്ന രണ്ട് ഘട്ടങ്ങളിലായി 14 ഡ്രോണുശളെയും വെടിവെച്ചു വീഴ്ത്തി. പുലര്‍ച്ചെ േവീണ്ടും 12 ഡ്രോണുകള്‍ കിഴക്കന്‍ മേഖലയില്‍ തടയുകയും ചെയ്തു. രണ്ടുമണിക്കൂറിനുശേഷം റിയാദ് ഉള്‍പ്പെടെ മൂന്ന് ഡ്രോണുകള്‍ കൂടി തകര്‍ത്തതായും മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top