
റിയാദ്: മാര്‍ച്ച് പത്തിന് അന്താരാഷ്ട്ര കിഡ്‌നി ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങും ന്യു സഫാമക്ക പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2022’ കിഡ്‌നി-ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിന്‍ ഉദ്ഘാടനം പ്രസിഡന്റ് മുഹമ്മദ് വേങ്ങര നിര്‍വ്വഹിച്ചു. വെല്‍ഫെയര്‍ വിങ് ആക്ടിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു.

കോവിഡ് മഹാമാരി കാലത്ത് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരായ ഡോ. അബ്ദുല്‍ അസീസ് (കിംഗ് അബ്ദുള്‍ അസീസ് മെഡിക്കല്‍ സിറ്റി), അബ്ദുല്‍ നാസര്‍ എം ടി (ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ റിയാദ്), റഹ്മത്ത് മുഹമ്മദ് ഹനീഫ (കിംഗ് സൗദ് മെഡിക്കല്‍ സിറ്റി), ഹബീബ് റഹ്മാന്‍ (അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്), സുബ മാമ്മച്ചന്‍ (സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍), ഷേമ സൂസന്‍ കോശി, സിജി ജോസഫ് (ന്യൂ സഫമക്ക പോളി ക്ലിനിക്ക്), സുധീര്‍ മുഹമ്മദ് അലി (സഹ്‌റത്തു റൗദ), ജിജോ തോമാസ് (അല്‍ ഹമ്മാദി ഹോസ്പിറ്റല്‍), നിഷ പി ശശി (അല്‍ ഈമാന്‍ ഹോസ്പിറ്റല്‍), സോണിയ ജോസ് (കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കിഡ്‌നി രോഗങ്ങള്‍, ലക്ഷണങ്ങള്‍, സംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവ വിശദമാക്കുന്ന ലഘുലേഖ പ്രകാശനം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള നിര്‍വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഏറ്റുവാങ്ങി.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ കുഞ്ഞിമോന്‍ കാക്കിയ , സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര , റിയാദ് സെന്റര്‍ കമ്മിറ്റി ട്രഷറര്‍ യു പി മുസ്തഫ, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രെട്ടറി ഷൗക്കത്ത് കടമ്പോട്ട്, ജില്ലാ ആക്ടിങ് സെക്രെട്ടറി ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ പ്രസംഗിച്ചു. നാസര്‍ ഒളവട്ടൂര്‍, നാസര്‍ മാങ്കാവ്, സത്താര്‍ താമരത്ത്, മുനീര്‍ വാഴക്കാട്, അഷ്‌റഫ് മോയന്‍, ഹമീദ് ക്ലാരി സംബന്ധിച്ചു. ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ ക്യാമ്പയിന്‍ വിശദീകരിച്ചു.
വിവിധ സംഘടനാ നേതാക്കള്‍ സംബന്ധിക്കുന്ന ആരോഗ്യ വിചാരം സിമ്പോസിയം മാര്‍ച്ച് നാലിന് നടക്കും. മാര്‍ച്ച് പത്തിന് അന്താരാഷ്ട്ര കിഡ്‌നി ദിനത്തില്‍ ബത്ഹയിലെ ന്യൂ സഫാമക്ക പോളിക്ലിനിക്കില്‍ സൗജന്യ കിഡ്‌നി രോഗ നിര്‍ണ്ണയം, മെഡിക്കല്‍ ക്യാമ്പ് എന്നിവ നടക്കും.
മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ സ്വാഗതവും ട്രഷറര്‍ റിയാസ് തിരൂര്‍ക്കാട് നന്ദിയും പറഞ്ഞു. മുസമ്മില്‍ പെരുമ്പലം, സലീം സിയാംകണ്ടം, ഇസ്മായില്‍ താനൂര്‍, ഇസ്മയില്‍ പടിക്കല്‍, മുസമ്മില്‍ തിരൂരങ്ങാടി, സിദീഖ് കോനാരി ,ഇഖ്ബാല്‍ തിരൂര്‍, ഇസ്ഹാഖ് താനൂര്‍,ഷബീര്‍ അലി പള്ളിക്കല്‍, ഷബീര്‍ അലി കളത്തില്‍, സക്കിര്‍ താഴേക്കോട്, ഹാഷിം കോട്ടക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






