Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

പൈതൃകം നിറഞ്ഞാടി; കൊട്ടിക്കയറി മേളപ്പെരുക്കം

റിയാദ്: കേരളത്തിന്റെ പൈതൃകവും തനതു കലകളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്ര വേറിട്ട അനുഭവമായി. ആന, മുത്തുക്കുട, കഥകളി, ചുണ്ടന്‍വളളം, കോല്‍കളി, ചെണ്ടമേളം എന്നിവ ഘോഷയാത്രയില്‍ അണിനിരന്നതോടെ റിയാദ് ഷിഫ ദുറത്ത് അല്‍ മലാബ് സ്‌റ്റേഡിയത്തില്‍ മേളപ്പെരുക്കം കൊട്ടക്കയറി. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി സൂപ്പര്‍ കപ്പ്-2025 ഉദ്ഘാടന വേദിയാണ് സാംസ്‌കാരികോത്സവമായി മാറിയത്.

കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജന സെക്രട്ടറി ഷുഹൈബ് പനങ്ങാങ്കര, ദേശീയ ജന. സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ദേശീയ വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻകന്നേററി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, യുപി മുസ്തഫ തുടങ്ങി പ്രമുഖര്‍ ഘോഷയാത്രക്കു നേതൃത്വം നല്‍കി.

ആലപ്പുഴ ജില്ലാ കെഎംസിസിയാണ് ചുണ്ടന്‍വളളവും ചെണ്ടമേവും അവതരിപ്പിച്ചത്. കോഴിക്കോട് ജില്ലാ കമ്മറ്റി കോല്‍കളിച്ചും താളപ്പെഴുമഴയില്‍ സംഗീതം മുഴക്കിയുമാണ് ഘോഷയാത്രയില്‍ അണിനിരന്നത്. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തി മലപ്പുറം ജില്ല കരുത്തുകാട്ടി.

ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലെയും പ്രവര്‍ത്തകര്‍ പ്രത്യേകം ബാനറിന് കീഴില്‍ അണിനിരന്നു. ദക്ഷിണ കേരളത്തില്‍ നിന്നു എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മറ്റികളുടെ പ്രാതിനിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ഘോഷയാത്ര വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ മൂവായിരത്തിലധികം കാണികളും സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയിരുന്നു.

രണ്ടു മാസം നീണ്ടുനില്‍ക്കുന്ന കാല്‍പ്പന്നുത്സവത്തിനാണ് തുടക്കമായത്. ഇതോടെ സെപ്തംബര്‍ 5 വരെ എല്ലാ വെളളിയാഴ്ചകളിലും മത്സരങ്ങള്‍ അരങ്ങേറും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top